തെന്നിന്ത്യയില്‍ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് സാമന്ത. തന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡയയില്‍ പങ്കുവെയ്ക്കാറുണ്ട് താരം. ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാമില്‍ താരം പോസ്റ്റ് ചെയ്ത സ്‌റ്റോറിയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.
പെണ്‍മക്കളുടെ വിവാഹത്തിന് പണം സ്വരുക്കൂട്ടുന്നതിന് പകരം അതവരുടെ വിദ്യാഭ്യാസത്തിനായി വിനിയോഗിക്കൂ എന്നാണ് സാമന്തയുടെ പോസ്റ്റില്‍ പറയുന്നത്. അവളെ വിവാഹത്തിനായി പ്രാപ്തയാക്കുന്നതിന് പകരം അവളെ അസ്വന്തമായി ജീവിക്കാന്‍ പ്രാപ്തയാക്കൂ എന്നും സാമന്ത പോസ്റ്റിലൂടെ പറയുന്നു
ഈയടുത്ത് സാമന്തയുടെ വിവാഹമോചന വാര്‍ത്തകളും താരത്തിന്റെ പര്തികരണങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു.
സാമന്ത തന്റെ സുഹൃത്ത് ശിൽപ റെഡ്ഡിയ്‌ക്കൊപ്പം അവധിക്കാലത്തിനായി ഋഷികേശിലേക്ക് പുറപ്പെട്ടു. അതിന്റെ ഫോട്ടോകൾ അവർ ഇൻസ്റ്റഗ്രാമിൽ പങ്കിട്ടിരുന്നു. ആമിർ ഖാന്റെ ലാൽ സിംഗ് ഛദ്ദയിലൂടെ ഹിന്ദിയിൽ അരങ്ങേറ്റം കുറിക്കുന്ന നാഗ ചൈതന്യ, ഹൈദരാബാദിൽ തന്റെ വരാനിരിക്കുന്ന ചിത്രമായ ബംഗർരാജിന്റെ ഷൂട്ടിംഗ് തിരക്കിലാണ്. എന്നാൽ ഇരുവരും പിരിയുമ്പോൾ ഏറെ ആശയക്കുഴപ്പത്തിലായ ഒരു വിഭാഗമുണ്ട് (തുടർന്ന് വായിക്കുക)
ദമ്പതികൾ വിവാഹമോചനം പ്രഖ്യാപിച്ചതിന് ശേഷം രണ്ട് അഭിനേതാക്കളുടെയും സുഹൃത്തുക്കൾ വലിയ പ്രതിസന്ധിയിലാണെന്ന് ഒരു ഉറവിടം വെളിപ്പെടുത്തുന്നു
ഒരു ദശാബ്ദത്തിലേറെയായി സാമന്തയും നാഗയും പരസ്പരം അറിയുന്നവരാണ്. അവർക്ക് ഒരേ ആളുകളെ അറിയാം, അവർ ഒപ്പം കൂട്ടിയ സുഹൃത്തുക്കളുടെ ഒരു പൊതു ഗ്രൂപ്പുമുണ്ട്. വിവാഹമോചനം അവരുടെ സുഹൃത്തുക്കളെ രണ്ടിലൊരാളെ തിരഞ്ഞെടുക്കുക ഒരു വിഷമകരമായ അവസ്ഥയിലേക്ക് എത്തിച്ചിരിക്കുകയാണ് എന്ന് പേരുവെളിപ്പെടുത്താത്ത സുഹൃത്ത് പറഞ്ഞു
സാമന്ത ജീവിതവുമായി മുന്നോട്ടു തന്നെയാണ്. സാമന്ത തന്റെ ഫിറ്റ്നസിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും അടുത്തിടെ ജിമ്മിൽ നിന്നുള്ള ഒരു വീഡിയോ പങ്കിടുകയും ചെയ്തു
ജിമ്മിൽ ഇല്ലാത്തപ്പോൾ പോലും തന്നെ പരിശീലിപ്പിക്കാൻ തന്റെ ട്രെയ്നർക്ക് സാധിക്കാറുണ്ടെന്നും താരം പരാമർശിച്ചു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലെ വീഡിയോ പോസ്റ്റിലാണ് സാമന്ത തൻറെ ജിം പരിശീലനത്തെ കുറിച്ചുള്ള വീഡിയോ പങ്കിട്ടത്. എന്നാൽ ഈ വീഡിയോയിലെ ഹൈലൈറ്റ് സാമന്തയുടെ കയ്യിലെ ഡംബ്ബെൽസ് ആണ്. അത്രയധികം ഭാരമുണ്ടതിന്
ഈ ഡംബ്ബെൽസ് തന്റെ പകുതിയോളം വരും എന്നാണ് സാമന്തയുടെ കമന്റ്. കയ്യിലെ ആ വസ്തു അത്ര നിസാരമാണെന്നു കരുതേണ്ട കേട്ടോ. ഭാരം 30 കിലോയുണ്ട് അതിന്. ഏകദേശം സാമന്തയുടെ തന്നെ പകുതി ഭാരത്തെക്കാളും ഉണ്ടാവും ഈ ഡംബ്ബെൽസ്
നടി സാമന്ത റൂത്ത് പ്രഭുവും ഭർത്താവ് നാഗ ചൈതന്യയും തമ്മിലെ വിവാഹമോചന വാർത്ത ഞെട്ടലോടെയാണ് ആരാധക സമൂഹം കൈക്കൊണ്ടത്. വിവാഹം ചെയ്ത് നാല് വർഷം തികയാൻ ഏതാനും നാളുകൾ മാത്രം നിൽക്കെയാണ് വിവാഹമോചന വാർത്ത പുറത്തെത്തുന്നത്. അതിനും വളരെ മുൻപ് തന്നെ ഇവരുടെ ജീവിതത്തിൽ താളപ്പിഴകൾ ഉണ്ടെന്ന് ആരാധക സമൂഹവും സംശയിച്ചിരുന്നു
വിവാഹമോചന വാർത്തയേക്കാൾ അതിനുള്ള കാരണമാണ് പലരും ചികയാൻ ശ്രമിച്ചത്. ദാമ്പത്യജീവിതം സുഖകരമല്ല, കുട്ടികൾ വേണ്ടെന്ന തീരുമാനത്തിലെത്തി, സാമന്ത ഗ്ലാമർ വേഷങ്ങൾ ചെയ്യുന്നത് അക്കിനേനി കുടുംബത്തിൽ അലോസരമുണ്ടാക്കി, ഗാർഹിക പീഡനം നേരിട്ടു, സാമന്ത മറ്റൊരാളുമായി പ്രണയത്തിലാണ് തുടങ്ങി അനവധി ഗോസിപ്പുകൾ നിരന്നു. എല്ലാത്തിനും കൂടിയായി സാമന്ത മറുപടി നൽകി മുന്നോട്ടുവന്നു കഴിഞ്ഞു
ഇൻസ്റ്റഗ്രാം സ്റ്റോറിയിലായിരുന്നു സാമന്തയുടെ പ്രതികരണം. "വ്യക്തിപരമായ പ്രതിസന്ധിക്കിടെയുള്ള നിങ്ങളുടെ വൈകാരിക നിക്ഷേപം എന്നെ അത്ഭുതപ്പെടുത്തുന്നു. അത്യന്തം സഹാനുഭൂതി കാണിച്ചതിന് എല്ലാവർക്കും നന്ദി. എന്നെ വ്യാജ കഥകളിൽ നിന്നും കിംവദന്തികളിൽ നിന്നും സംരക്ഷിച്ചതിനും... (തുടരുന്നു)
എനിക്ക് വിവാഹേതര ബന്ധമുണ്ട്, കുട്ടികൾ വേണ്ടെന്ന് പറഞ്ഞു, അവസരവാദിയാണ്, ഗർഭഛിദ്രം ചെയ്‌തു എന്നൊക്കെ അവർ പറഞ്ഞു പരത്തി. വിവാഹമോചനം തന്നെ വേദനാജനകമാണ്. സുഖപ്പെടാൻ എനിക്ക് സമയം അനുവദിക്കണം. എനിക്ക് നേരെ നിരന്തരം ആക്രമണം ഉണ്ടാവുന്നു. ഞാൻ ഇതാ സത്യം ചെയ്യുന്നു. ഇതൊന്നും കൊണ്ട് എന്നെ തകർക്കാനാവില്ല" സാമന്ത കുറിച്ചു
നാഗ ചൈതന്യയും സാമന്തയും അടുത്തിടെ വേർപിരിയുന്നു എന്ന് പ്രഖ്യാപിക്കുന്നതിനു മുൻപേ തെലുങ്ക് മാധ്യമങ്ങൾ കുറച്ചുകാലമായി അതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു. തുടക്കത്തിൽ, ഇരു താരങ്ങളുടെയും ആരാധകർ ഈ കിംവദന്തികൾ തെറ്റാണെന്നും ഇരുവരും ഒരുമിച്ച് നിൽക്കുമെന്നും പ്രതീക്ഷിക്കുകയും ചെയ്തു
എന്നിരുന്നാലും, അവരെ നിരാശരാക്കി, ചൈതന്യയും സാമന്തയും ഇൻസ്റ്റാഗ്രാമിൽ ഒരു കുറിപ്പ് പങ്കിട്ടുകൊണ്ട് വേർപിരിയലിനെക്കുറിച്ച് എല്ലാവരെയും അറിയിച്ചു. വിവാഹിതരാകുന്നതിന് മുമ്പുള്ളതുപോലെ സുഹൃത്തുക്കളായി തുടരുമെന്ന് പോസ്റ്റുകളിൽ ഇരുവരും വ്യക്തമാക്കി. ഈ പ്രയാസകരമായ കാലത്തെ നേരിടാനുള്ള ഇടം നൽകണമെന്ന് അവർ അവരുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും അഭ്യർത്ഥിച്ചു. മകളുടെ വിവാഹമോചന വാർത്തയിൽ സാമന്തയുടെ പിതാവ് പ്രതികരിച്ചിരുന്നു