Photo: Instagram|jacquelinef143
ന്യൂഡല്‍ഹി: ബോളിവുഡ് താരം ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് അബുദാബിയിലേക്ക് പോകാന്‍ കോടതിയുടെ അനുമതി. മേയ് 31-ാം തീയതി മുതല്‍ ജൂണ്‍ ആറ് വരെയാണ് നടിക്ക് യാത്രാനുമതി നല്‍കിയത്. ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാദമി (IIFA)യുടെ പുരസ്‌കാരദാന ചടങ്ങില്‍ പങ്കെടുക്കാനായാണ് ജാക്വിലിന്‍ കോടതിയെ സമീപിച്ചത്. തുടര്‍ന്ന് കോടതി ഉപാധികളോടെ അനുമതി നല്‍കുകയായിരുന്നു.
അബുദാബിയില്‍ താമസിക്കുന്ന ഹോട്ടലിന്റെ വിവരങ്ങള്‍ സമര്‍പ്പിക്കണം, യാത്രയുടെ വിശദവിവരങ്ങളും മടക്കയാത്രയും അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കണം, 50 ലക്ഷം രൂപ ബോണ്ടായി സമര്‍പ്പിക്കണം തുടങ്ങിയവയാണ് ഉപാധികള്‍. ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെതിരേ നിലവിലുണ്ടായിരുന്ന ലുക്ക് ഔട്ട് സര്‍ക്കുലറും കോടതി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് ഇന്ത്യയ്ക്ക് പുറത്തുപോകാന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നത്. സുകേഷ് ചന്ദ്രശേഖര്‍ പ്രതിയായ 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടായിരുന്നു നടപടി. ഈ കേസുമായി ബന്ധപ്പെട്ട് ജാക്വിലിന്റെ 7.27 കോടി രൂപയുടെ സ്വത്തും ഇ.ഡി. കണ്ടുകെട്ടിയിരുന്നു.
Content Highlights: court allows Jacqueline Fernandez to travel to abu dhabi
Also Watch
Share this Article
Related Topics
Subscribe to our Newsletter
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..