ADVERTISEMENT

മാൻചെസ്റ്റർ, ന്യൂഹാംഷെയർ ∙ യുഎസ് മുൻ അംബാസഡറും  മുൻ സൗത്ത് കാരലിന ഗവർണറുമായ നിക്കി ഹേലി പ്രസിഡന്റ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്  നടത്തുന്ന പ്രസ്താവനകൾ വിവാദമാകുന്നു. റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് പ്രസിഡന്റ് സ്ഥാനാർത്ഥിയാകാൻ ശ്രമിക്കുന്ന നിക്കി യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ എതിർക്കുന്നുവെന്ന് അവകാശപ്പെടുന്നു. അതേസമയം  ട്രംപിന് റിപ്പബ്ലിക്കൻ പാർട്ടിയുടെ നോമിനേഷൻ ലഭിച്ചാൽ പിന്തുണയ്ക്കുമെന്നും ഹേലി പറഞ്ഞു. ഈ പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്.  ഇതിനകം തന്നെ 16  ദശലക്ഷം ഡോളർ പ്രചാരണത്തിനായി  ഹേലിക്ക് ലഭിച്ചു.

മാൻചെസ്റ്ററിൽ പ്രസിഡന്റ് സ്ഥാനാർത്ഥിയാകാൻ  ന്യൂജഴ്‌സി മുൻ ഗവർണർ ക്രിസ് ക്രിസ്റ്റി ട്രംപിനെ എതിർക്കുന്നതായി താൻ പരസ്യമായി പറയുമ്പോൾ മറ്റു ചില സ്ഥാനാർത്ഥികൾ ട്രംപിന്റെ പേരെടുത്തു പറയാൻ മടിക്കുന്നുവെന്ന് ആരോപിച്ചു. കാരണം അവർ ട്രംപിനെ ഭയക്കുന്നുവെന്നും ക്രിസ്റ്റി കൂട്ടിചേർത്തു

Read also: ശ്വാസമടക്കി ജനം കണ്ടു ആ 'റെക്കോർഡ്' ആകാശനടത്തം; ലോകത്തിലെ ഏറ്റവും നീളമേറിയ എൽഇഡി സ്ലാക്‌ലൈൻ 'നടന്നു കയറി' ജാൻ റൂസ്

ഇതിനെതിരെ ഹേലി രംഗത്ത് വന്നു. ‘‘ ട്രംപുമായി അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടുണ്ട്. പല കാര്യങ്ങളിലും ട്രംപുമായി വിയോജിക്കുന്നു. ട്രംപ് റിപ്പബ്ലിക്കൻ നോമിനിയായാൽ വിജയിക്കുമെന്ന് ഞാൻ കരുതുന്നില്ല. എന്നാൽ പാർട്ടി ട്രംപിനെ നോമിനി ആക്കിയാൽ ഞാൻ പിന്തുണയ്ക്കും’’– ഹേലി പറഞ്ഞു

റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിന് ശ്രമിക്കുന്നവരിൽ ട്രംപും ഫ്‌ളോറിഡ ഗവർണർ റോൺ ഡിസാന്റസും മുന്നിലാണ്. ട്രംപിനാണ് നിലവിൽ മുൻതൂക്കം. ട്രംപിന് റിപ്പബ്ലിക്കൻ പാർട്ടി ടിക്കറ്റ് നൽകുകയും വൈസ് പ്രസിഡന്റായി റോൺ ഡിസാൻഡിനെ മത്സരിപ്പിക്കാനുള്ള സാധ്യതയും നിരീക്ഷകർ മുന്നോട്ട് വയ്ക്കുന്നുണ്ട്

 

English Summary: Nikki Haley raises over 16 million dollars as she started her 2024 campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com