Wednesday, 23 April 2025



സിംപിളാണ്, ഒപ്പം സ്റ്റൈലിഷുമാണ് ജസ്പ്രീത് ബുംറയുടെ അഹമ്മദാബാദിലെ വീട് 


1 min read
Read later
Print
Share
Jasprit Bumrah

വീട്ടിൽ വിശ്രമിക്കുന്ന ജസ്പ്രീത് ബുംറ, ബുംറയും ഭാര്യ സജ്‍‍ഞന ​​ഗണേഷും ബാൽക്കണിയിൽ | Photo:instagram.com/jaspritb1/

ക്രിക്കറ്റിലെ മിന്നുംതാരങ്ങളിലൊരാണ് ജസ്പ്രീത് ബുംറ. ഇന്ത്യയുടെ നിലവിലെ ഏറ്റവും മികച്ച പേസര്‍മാരിലൊരാളെന്ന വിശേഷണവും താരത്തിന് സ്വന്തം. പരിക്കേറ്റ താരം അയര്‍ലന്‍ഡിനെതിരായ ട്വന്റി-20 യില്‍ നായകനായി തിരിച്ചെത്തിക്കഴിഞ്ഞു. മുംബൈയിലടക്കം പലയിടങ്ങളിലായി താരത്തിന് വീടുകളുണ്ട്. 2 കോടിയോളം വിലവരുന്നതാണ് മുംബൈയിലെ വസതി. പൂണെയിലും സ്വന്തമായി വീടുണ്ടെങ്കിലും താരത്തിന്റെ ഇഷ്ഭവനം സ്ഥിതി ചെയ്യുന്നത് അഹമ്മദാബാദിലാണ്.

To advertise here,

2015-ലാണ് അഹമ്മദാബാദിലെ വീട് ജസ്പ്രീത് സ്വന്തമാക്കുന്നത്. 2021-ലെ കണക്കുകള്‍ പ്രകാരം ഈ വീട് മൂന്ന് കോടിയോളം വിലമതിക്കുന്നതാണ്. ഇറ്റാലിയന്‍ മാര്‍ബിളുകളാണ് അകത്തളങ്ങളില്‍ വിരിച്ചിരിക്കുന്നത്. ആല്‍മെണ്ട് വൈറ്റ് നിറമാണ് ഭിത്തിക്ക് മാറ്റുകൂട്ടുന്നത്. വളരെയധികം സിംപിളായി ഒരുക്കിയിരിക്കുന്ന ഒരിടമെന്ന് വേണമെങ്കില്‍ ലിവിങ് റൂമിനെ വിശേഷിപ്പിക്കാം. ചുവപ്പിന്റെ ഷേഡുകളും ഇവിടെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

പുറംകാഴ്ചകള്‍ ആവോളം ആസ്വദിക്കുന്നതിനായി വലിപ്പമേറിയ ജനല്‍പാളികളുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി. നഗര കാഴ്ചകളും മറ്റും കാണുന്നതിനായി റൂമിനോട് ചേര്‍ന്ന് തന്നെ ബാല്‍ക്കണി കൊടുത്തിട്ടുണ്ട്. ഗ്ലാസ് പാരപ്പറ്റ് ആണ് ബാല്‍ക്കണിയില്‍ നല്‍കിയിരിക്കുന്നത്. ഗ്രേ ടൈലുകളാണ് ബാല്‍ക്കണിക്ക് അഴക് നല്‍കുന്നത്. ഇതോടൊപ്പം ചെടികൾ നിറച്ച് പച്ചപ്പും ഇവിടെ ഒരുക്കിയിട്ടുണ്ട്.

ഫിറ്റ്‌നെസ്സില്‍ എന്നും ശ്രദ്ധ ചെലുത്താറുള്ള ബുംറ വീട്ടിലൊരു ജിം നല്‍കാനും മറന്നില്ല. തടി കൊണ്ടുള്ള ഫ്‌ളോറിങ്ങാണ് ഇവിടെ നല്‍കിയിരിക്കുന്നത്. ജിംനേഷ്യത്തില്‍ ഭിത്തിയോട് ചേര്‍ന്നുതന്നെ ചെടികള്‍, എല്‍.ഇ.ഡി ലൈറ്റിങ് എന്നിവയും കൊടുത്തിട്ടുണ്ട്. സുഗമമായി വര്‍ക്ക് ഔട്ട് ചെയ്യാനും വിരസത ഒഴിവാക്കാനും ഒരുപരിധി വരെ ഇത് സഹായകരമാകും.

ലോകോത്തര നിലവാരമുള്ള ജിം എക്യുപ്‌മെന്റുകളാണ് ബുംറ ഇവിടെ ഉപയോഗിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. കോവിഡ് കാലത്തും മറ്റും വീട് വൃത്തിയാക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. അവതാരകയായ സഞ്ജന ഗണേഷനാണ് ഭാര്യ. ഈ വര്‍ഷം ദമ്പതിമാര്‍ക്ക് ഒരു കുഞ്ഞും ജനിച്ചിരുന്നു. അംഗദ് ജസ്പ്രീത് ബുംറ എന്നാണ് കുഞ്ഞിന് നല്‍കിയിരിക്കുന്ന പേര്.

Content Highlights: Jasprit Bumrah home in Ahmedabad, celebrity home latest

മാതൃഭൂമി.കോം വാട്സാപ്പിലും

Also Watch

Add Comment
Related Topics

Subscribe to our Newsletter

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

To advertise here,
To advertise here,

Most Commented

To advertise here,
Columns

+

-