Mammootty:ഹരിപ്പാടിനെ ഹരം പിടിപ്പിച്ച് മമ്മൂക്ക…

ഹരിപ്പാടിനെ ഹരം പിടിപ്പിച്ച് മമ്മൂക്ക(Mammookka). ആലപ്പുഴ ഹരിപ്പാടില്‍ വെഡ് ലാന്റ് വെഡിങ് സെന്ററിന്റെ പുതിയ സ്ഥാപനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി വെഡിങ് സെന്റര്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വെഡ് ലാന്റ് വെഡിങ് സെന്ററിന്റെ പുതിയ സ്ഥാപനം ക്ഷേത്ര നഗരിയായ ഹരിപ്പാട് പ്രവര്‍ത്തനമാരംഭിച്ചു.

ഗുണമേന്മ, വിലക്കുറവ്, ജനങ്ങള്‍ക്ക് ആവശ്യമുള്ള വസ്ത്രങ്ങള്‍ ഇതാണ് തങ്ങളുടെ ലക്ഷ്യമെന്ന് വെഡ്‌ലാന്റ് മാനേജിങ് പാര്‍ട്‌നര്‍ പറഞ്ഞു. കൊല്ലം കരുനാഗപ്പള്ളി അടക്കമുള്ള മറ്റ് സ്ഥലങ്ങളിലാണ് നിലവില്‍ വെഡിങ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. കൊവിഡിനു ശേഷം ആദ്യമായിട്ടാണ് ക്ഷേത്ര നഗരിയായ ഹരിപ്പാട് പുതിയ വെഡിങ് സെന്റര്‍ ഉദ്ഘാടനം ചെയ്തത്. ആലപ്പുഴ എം പി എഎം ആരിഫ്, ഹരിപ്പാട് എംഎല്‍എ രമേശ് ചെന്നിത്തല തുടങ്ങി ജനപ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News